കോഴിക്കോട് മെഡിക്കല് കോളജില് ഗുരുതരമായ ചികിത്സാ പിഴവിന് ഇരയായ ഹര്ഷിന വീണ്ടും സമരത്തിലേക്ക്. പ്രസവ ശസ്ത്രക്രിയയ്ക്കിടയില് ഗുരുതര ചികിത്സാ പിഴവിന് ഇരയായ ഹര്ഷിനയ്ക്ക് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ന് കോഴിക്കോട് കലക്ടറേറ്റിനു മുന്നില് ഏകദിന സത്യാഗ്രഹം നടത്തും.
സംഭവത്തില് രണ്ട് ഡോക്ടര്മാരെയും നഴ്സുമാരെയും പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. എന്നാല്, കുന്ദമംഗലം കോടതിയില് വിചാരണ നടക്കാനിരിക്കെ ഹൈക്കോടി നടപടികള് സ്റ്റേ ചെയ്തു. സ്റ്റേ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്ഷീന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സര്ക്കാരിന്റെ നീതി നിഷേധത്തിനെതിരെയാണ് സമരമെന്ന് ഹര്ഷിന പറഞ്ഞു. അതേസമയം, നഷ്ടപരിഹാരത്തിനായുള്ള നിയമപോരാട്ടവും കോടതിയില് തുടരുകയാണ്.
Comments


