കോഴിക്കോട് മീഞ്ചന്തയില്‍ ബസ് സ്റ്റോപ്പ് തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. മീഞ്ചന്ത ആര്‍ട്സ് സയന്‍സ് കോളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പാണ് തകര്‍ന്ന് വീണത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്കാണ് കാലിന് പരുക്കേറ്റത്.
മീഞ്ചന്ത ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥി അഭിഷ്നക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ബസ് ഷെല്‍ട്ടറിന്റെ തൂണുകള്‍ ദ്രവിച്ച അവസ്ഥയിലായിരുന്നു.
ഷെല്‍ട്ടറിന് മുകളിലായി പരസ്യ ഫ്ലക്സുകള്‍ സ്ഥാപിച്ചിരുന്നു. ഇത് മാറ്റാനായി ഒരു തൊഴിലാളി കയറിയ സമയത്താണ് ഷെല്‍ട്ടര്‍ ഒന്നാകെ താഴേക്ക് വീണത്.
Comments


