മലപ്പുറം: രാഷ്ട്രീയപരമായി പോരാടിയിരുന്നപ്പോഴും വി.എസ് അച്യുതാനന്ദനുമായി വ്യക്തിപരമായി സൗഹൃദമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുശോചിച്ചു. പ്രവര്‍ത്തനങ്ങളിലും പ്രസംഗത്തിലുമെല്ലാം വി.എസിന് സ്വന്തമായ ശൈലിയുണ്ടായിരുന്നു. ആ ശൈലി അദ്ദേഹത്തിന്റെ അനുയായികളെ സംബന്ധിച്ച് വലിയ ഹരവുമായിരുന്നു.
തൊഴിലാളിപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായിരുന്ന ആദര്‍ശം മുഖ്യമന്ത്രിയായപ്പോഴും കൈവെടിഞ്ഞില്ല. രാഷ്ട്രീയമായി ഒരുകാലത്തും യോജിപ്പില്ലാത്ത അദ്ദേഹവുമായി നിയമസഭയിലും പുറത്തും വാദപ്രതിവാദങ്ങള്‍ ശക്തമായിരുന്നു. ആ പോരാട്ടവും അദ്ദേഹത്തോടൊപ്പം ചരിത്രമായി മാറി. സംസ്ഥാനത്തിന് കനത്ത നഷ്ടമാണ് വി.എസിന്റെ വിയോഗമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments


