തൃശൂരില്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ച യുവാവ് ബസ് കയറി മരിച്ചു. എല്‍തുരുത്ത് സ്വദേശി 24 കാരന് ആബേല്‍ ചാക്കോ പോള്‍ ആണ് മരിച്ചത്.
ഇന്ന് രാവിലെ കുന്നംകുളത്തേക്ക് പോയിരുന്ന സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ആബേല്‍ ബൈക്ക് വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസ്സിന് അടിയിലേക്ക് വീഴുകയായിരുന്നു. ആബേല്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
Comments


