വയനാട് ബത്തേരി ഹേമചന്ദ്രന് കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവ്. മൃതദേഹം കടത്തിയ കാര്‍ കണ്ടെത്തി. നൗഷാദിന്റെ ഉടമസ്ഥതയിലുള്ള KL 10 AZ 6449 നമ്പര്‍ മാരുതി സിയാസ് കാര്‍ ആണ് അന്വേഷണ സംഘം കണ്ടെത്തിയത്. മലപ്പുറം ജില്ലക്കാരന് നൗഷാദ് പണയത്തിന് കൊടുത്തിരുന്ന കാറാണ് കണ്ടെത്തിയത്. ഈ കാറില്‍ ഹേമചന്ദ്രന്റെ മൃതദേഹം ഒളിപ്പിക്കുകയും പിന്നീട് മറവ് ചെയ്യാന്‍ കൊണ്ടുപോവുകയും ചെയ്തു. ശാസ്ത്രീയമായ പരിശോധനകള്‍ക്കൊടുവിലാണ് കാര്‍ കണ്ടെത്താനായത്.
കാറുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും നൗഷാദ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നില്ല. അതേസമയം കാര്‍ ഫോറെന്‍സിക്ക് സംഘത്തിന് വിശദമായ പരിശോധനകള്‍ നടത്തുന്നതിനായി കൈമാറും. മൃതദേഹം ഒളിപ്പിച്ച കാറിന്റെ ഡിക്കി പെയിന്റ് അടിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം താന്‍ കൊലപാതകം ചെയ്തിട്ടില്ലെന്ന മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് നൗഷാദ്. ഹേമചന്ദ്രന് തൂങ്ങി മരിച്ചതാണെന്നും ശേഷം മൃതദേഹം കുഴിച്ചിടുക മാത്രമാണ് താന്‍ ചെയ്തതെന്നും നൗഷാദ് പൊലീസിന് മൊഴി നല്‍കിയിരുന്നു.


