കോഴിക്കോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. കുന്നുമ്മല്‍ സ്വദേശി ഇ.പി ലത്തീഫ് ആണ് മരിച്ചത്. സണ്‍ഷെയ്ഡിന് ബലം നല്‍കുന്നതിനായി ഉറപ്പിച്ച പലക തട്ടിമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് തകര്‍ന്ന് ലത്തീഫിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
Comments


