മലപ്പുറത്തും പാലക്കാടും റിപ്പോര്‍ട്ട് ചെയ്ത നിപ കേസുകള്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ 461 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. മലപ്പുറത്ത് 252 പേരും പാലക്കാട് 209 പേരും ഉള്‍പ്പെടെ ആകെ 461 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 27 പേര് ഹൈ റിസ്ക്ക് വിഭാഗത്തില്‍ പെട്ടവരാണ്.
4 പേര്‍ക്ക് പനി ലക്ഷണങ്ങളുണ്ട്. ഇതില്‍ രണ്ടുപേര്‍ മലപ്പുറത്തെ രോഗിയുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവര്‍ത്തകരാണ്. രണ്ടുപേര്‍ പാലക്കാട്ടെ രോഗിയുമായി ബന്ധപ്പെട്ടവരാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ചികിത്സയിമുള്ളത്. വൈറസ് മറ്റൊരാളിലേക്ക് പകര്‍ന്നിട്ടുണ്ടെങ്കില്‍ രോഗ ലക്ഷണങ്ങള്‍ വരാന്‍ ഇടയുള്ള സമയമാണിതെന്നും ഈ സമയം ഏറെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു
48 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. 23 പേര് മഞ്ചേരി മെഡിക്കല്‍ കോളേജിലും, 23 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് . 46 സാമ്പിളുകള്‍ നെഗറ്റീവ് ആണ.് രണ്ട് സാമ്പിളുകളാണ് പോസിറ്റീവായത്. മലപ്പുറം ജില്ലയില്‍ കണ്ടൈന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെട്ട 8706 വീടുകളില്‍ പനി ബാധിതരെ കണ്ടെത്തുന്നതിനുള്ള സര്‍വൈലന്‍സ് പൂര്‍ത്തിയാക്കിട്ടുണ്ട്.


