കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ പഴകിയ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ സംസ്കാരം ഇന്ന്. തലയോലപ്പറമ്പ് കീഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങ്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിന്ദുവിന്റെ മകള്‍ നവമിയെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവെക്കണമെന്നാവശ്യപെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഇന്ന് നടക്കും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
അപകടം അന്വേഷിക്കുന്ന സംഘം ഇന്ന് സ്ഥലത്തെത്തി വിവരശേഖരണവും നടത്തും. അപകടത്തെ തുടര്‍ന്ന് 14, 11 വാര്‍ഡുകളിലെ മുഴുവന്‍ രോഗികളെയും പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് മാറ്റിയിരുന്നു.
Comments


