സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 40 രൂപയാണ് ഇന്ന് വര്‍ധിച്ചത് ഇതോടെ 9105 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്. പവന് 320 രൂപ വര്‍ധിച്ചതോടെ 72,840 രൂപയാണ് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില.
കഴിഞ്ഞ ദിവസം സ്വര്‍ണവില ഗ്രാമിന് 45 രൂപ വര്‍ധിച്ചിരുന്നു. 9065 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന് 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വില 72,520 രൂപയായാണ് ബുധനാഴ്ച വില വര്‍ധിച്ചത്.
അതേസമയം, ആഗോളവിപണിയില്‍ ഇന്നും വില കുറഞ്ഞു. യു.എസ് പേറോള്‍ ഡാറ്റക്കായി നിക്ഷേപകര്‍ കാത്തിരിക്കുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. ലോകവിപണിയില്‍ സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.3 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഔണ്‍സിന് 3,346.47 ഡോളറായാണ് വില കുറഞ്ഞത്.
യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വിലയും ഇടിഞ്ഞു. 0.1 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. 3,357.20 ഡോളറായാണ് സ്വര്‍ണവില കുറഞ്ഞത്. 3,320 ഡോളറിനും 3,360 ഡോളറിനുമിടയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. നിലവില്‍ യു.എസിലെ വിവിധ സാമ്പത്തിക സൂചകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. ഇത് വരുന്നതിനനുസരിച്ച് സ്വര്‍ണവിലയിലും മാറ്റമുണ്ടാകും.


