വയനാട് നമ്പ്യാര്‍കുന്നില്‍ ദിവസങ്ങളോളം ജനങ്ങളെ ഭീതിയിലാക്കിയ പുലി കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച പുലിയാണ് വനം വകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയത്. പിന്നാലെ പുലിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പുലി സമീപത്തുവെച്ച വനം വകുപ്പിന്റെ കൂട്ടില്‍ കുടുങ്ങുകയായിരുന്നു. കൂട്ടിനുള്ളില്‍ കെണിയായി വച്ചിരുന്ന ആടിനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പുലി. നാട്ടുകാരാണ് പുലി കൂട്ടില്‍ കുടുങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചത്.
നേരത്തെ സുല്‍ത്താന്‍ ബത്തേരിയില്‍ മൈസൂര്‍ റോഡില്‍ കോട്ടക്കുന്നില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കോഴിക്കൂടിനടുത്ത് പുലി വന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.
Comments


