ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.ഇന്ന് രാവിലെ 11ന് ശേഖരിച്ച കണക്ക് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 2362.62 അടിയിലെത്തി. ജലനിരപ്പ് 2.3 അടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും.
1459.49 ഘനയടി വെള്ളമാണ് അണക്കെട്ടിലെ ആകെ സംഭരണശേഷി. നിലവില്‍ 829.36 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംരണശേഷിയുടെ 56.83 ശതമാനം വരുമിത്.
Comments


