കൊച്ചി: ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിഷയം ഒറ്റപ്പെട്ടതല്ല. ആശുപത്രികളില്‍ മരുന്നില്ല. രോഗി തന്നെ ഉപകരങ്ങള്‍ വാങ്ങി വന്നാല്‍ ശസ്ത്രക്രിയ നടത്താം എന്ന അവസ്ഥയാണ്. ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് തേടി എന്ന് പറയുന്നത് സ്ഥിരം മറുപടിയാണ്. വിഡി സതീശന് പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” കാരുണ്യ പദ്ധതി ഉള്‍പ്പെടെ നിലച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സര്‍ജറിക്കുള്ള നൂല് രോഗി വാങ്ങി വന്നത് തനിക്കറിയുന്ന കാര്യമാണ്. കോവിഡിന് ശേഷമുള്ള മരണ നിരക്കില്‍ വര്‍ധനയുണ്ടാിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ പഠനം അനിവാര്യമാണ്- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Comments


