ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് ഉയരുന്നു. ഇന്ന് രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2361.36 അടിയിലെത്തി. നിലവില്‍ 808.34 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംരണശേഷിയുടെ 55.39 ശതമാനം വരുമിത്. ജലനിരപ്പ് 3.6 അടി കൂടി ഉയര്‍ന്നാല്‍ മുന്നറിയിപ്പ് നല്‍കും.
1459.49 ഘനയടി വെള്ളമാണ് ആകെ ഡാമിലെ സംഭരണശേഷി. റൂള്‍കര്‍വ് നിയമം അനുസരിച്ച് ജലനിരപ്പ് 2,365 അടിയിലെത്തിയാല്‍ ആദ്യം ബ്ലൂ അലര്‍ട്ട് നല്‍കും. 2,371 അടി ആയാല്‍ ഓറഞ്ച് അലര്‍ട്ടും 2,372 അടിയെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. 2,373 അടിയില്‍ വെള്ളം എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കണം.
Comments


