പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രാവിലെ 10 മണിക്ക് ശേഷം ഡാമിന്റെ നാല് ഷട്ടറുകള്‍ അഞ്ചു സെന്റീമീറ്റര്‍ വീതം തുറന്നു. നിലവില്‍ 111 . 24 മീറ്ററാണ് മലമ്പുഴ ഡാമിന്റെ ജലനിരപ്പ് .115.06 മീറ്റര്‍ വരെ ജലം സംഭരിക്കാന്‍ കഴിയും.ഡാം തുറന്നതിന് പിന്നാലെ ഭാരതപ്പുഴ, കല്പാത്തി തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വയനാട് ബാണാസുര സാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് തുറന്നു. ആദ്യഘട്ടത്തില്‍ ഒരു ഷട്ടര്‍ പത്തു സെന്റീമീറ്ററാണ് തുറന്നത്. കാരമന്‍ തോട്,പനംമരം പുഴയുടെ ഇരുവശം താമസിക്കുന്നവര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഞ്ഞീരപ്പുഴ , മംഗലം ഡാം , മീങ്കര ഡാം ,ശിരുവാണി ഡാം എന്നിവയുടെ ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്.
Comments


