തൃശൂര്‍ കൊടകരയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ട മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം.
പശ്ചിമ ബംഗാള്‍ സ്വദേശികളായ രാഹുല്‍ (19), റുബേല്‍ (21), അലീം (30) എന്നിവരാണ് മരിച്ചത്. 40 വര്‍ഷത്തോളം പഴക്കമുള്ള ഇരുനില കെട്ടിടം ഇന്ന് രാവിലെയാണ് ഇടിഞ്ഞുവീണത്. ആകെ 12 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഒമ്പത് പേര് ഓടിരക്ഷപ്പെട്ടു.
സംഭവ സ്ഥലത്ത് പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തൊഴിലാളികളുടെ ജീവന് രക്ഷിക്കാനായില്ല. കനത്ത മഴയെ തുടര്‍ന്ന് കെട്ടിടം തകരുകയായിരുന്നു. തൊഴിലാളികള്‍ ജോലിക്ക് പോകാന്‍ ഇറങ്ങുന്ന സമയത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയാണ് തകര്‍ന്നത്.
ഇടുങ്ങിയ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു.
Comments


