സംസ്ഥാനത്തെ ഹജ്ജ് തീര്‍ഥാടകര്‍ തിരിച്ചെത്തിത്തുടങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 170 പേരടങ്ങിയ ആദ്യ സംഘമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. അല്ലലേതുമില്ലാതെ ഹജ്ജ് പൂര്‍ത്തിയാക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലായിരുന്നു മടങ്ങിയെത്തിയവര്‍. ഉച്ചക്ക് 3.20ന് എത്തുമെന്നറിയിച്ചിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഹജ്ജ് വിമാനം രണ്ടു മണിക്കൂര്‍ വൈകിയാണ് ലാന്‍ഡ് ചെയ്തത്.
യാത്രാസമയ ക്രമീകരണത്തില്‍ മദീനയില്‍ വന്ന താമസമാണ് വിമാനം വൈകാന്‍ കാരണം. വ്യാഴാഴ്ച രാവിലെ 9.25ന് ഒരു തീര്‍ഥാടക സംഘം കൂടി കരിപ്പൂരില്‍ തിരിച്ചെത്തും.
Comments


