അതിരപ്പിള്ളി വാഴച്ചാലില്‍ ട്രക്കിങ്ങ് സംഘത്തിന് നേരെ കാട്ടാന ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വനം വകുപ്പ് ഡിവിഷന് കീഴില്‍ നടത്തുന്ന ട്രക്കിങ്ങില്‍ പങ്കെടുത്തവരാണ് കാട്ടാന ആക്രമണം നേരിട്ടത്. സംഘത്തിനൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഉള്‍വനത്തിലെ കാരാമ്പാറ എന്ന സ്ഥലത്ത് വച്ചാണ് ട്രക്കിങ്ങ് സംഘത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Comments


