കോഴിക്കോട് വടകരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. താഴെ അങ്ങാടി സ്വദേശി അസ്ലമിന്റെ മകന് സഹല്‍ (14) ആണ് കുളത്തില്‍ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൂട്ടുകാരനോടൊപ്പം വടകര ചിറക്കല്‍ കുളത്തില്‍ നീന്തുന്നതിനിടയില്‍ സഹല്‍ മുങ്ങി പോകുകയായിരുന്നു. കടമേരി ആര്‍എസി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്.
Comments


