നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിവിപാറ്റ് തകരാരുണ്ടായ വഴിക്കടവ് തണ്ണിക്കടവ് ബൂത്തില്‍ റീപോളിങ് വേണമെന്ന് ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്. ആദ്യം വോട്ട് ചെയ്ത 50 പേര്‍ക്ക് രണ്ടാം ബൂത്തില്‍ സ്ലിപ്പ് വന്നിട്ടില്ലെന്ന് വി എസ് ജോയ് പറഞ്ഞു.
യുഡിഎഫിന് മേധാവിത്തമുള്ള തണ്ണിക്കടവ് മേഖലയില്‍ വിവിപാറ്റ് തകരാറുണ്ടായത് സ്വാഭാവികമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായ വീഴ്ചയാണെന്ന് കരുതുന്നില്ലെന്നും ആദ്യം വോട്ട് ചെയ്ത 50 പേര്‍ക്ക് വീണ്ടും വോട്ട് ചെയ്യാനുള്ള അവസരം നല്കാന് ആവശ്യപ്പെടുമെന്നും വി എസ് ജോയ് പറഞ്ഞു.
അതേസമയം വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തണ്ണിക്കടവ് ബൂത്ത് നമ്പര്‍ 2 ല്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിന് പിന്നാലെ താല്‍ക്കാലികമായി പോളിംഗ് നിര്‍ത്തിവച്ചിരുന്നു.
Comments


