മൂന്നാഴ്ച നീണ്ട പ്രചാരണത്തിന് ശേഷം മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രവർത്തകർ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനൊപ്പം കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളും അണിനിരന്നു.
നിലമ്പൂരിൽ വിജയം ഉറപ്പിച്ചാണ് യു.ഡി.എഫ് പ്രചാരണം അവസാനിച്ചത്. ചുരുങ്ങിയത് 15,000 വോട്ടിന്റെ വിജയമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. തരംഗത്തിനനുസരിച്ച് വോട്ടിൽ വർദ്ധനവ് ഉണ്ടാകാമെന്നും നേതാക്കൾ പറഞ്ഞു. നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തും.
Comments


