ഹജ്ജ് കര്‍മങ്ങള്‍ക്കിടെ ശാരീരികാസ്വസ്ഥ്യം മൂലം മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു. തിരുവനന്തപുരം നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശിനി ഫര്‍സാന (35) ആണ് മക്കയില്‍ മരിച്ചത്.
മക്കയില്‍വെച്ച് ഹജ്ജ് കര്‍മങ്ങള്‍ നിര്വഹിക്കുന്നതിനിടയില് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഭര്‍ത്താവ് സഫീറിനോപ്പമാണ് ഹജ്ജിന് എത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കും.
Comments


