ഇറാന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയാല്‍ സംഘര്‍ഷം അവസാനിപ്പിക്കുമെന്നും അത് കൂടുതല്‍ വഷളാക്കില്ലെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
നെതന്യാഹു, ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയെ വധിക്കുന്നത് ഇസ്രാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിന് പകരം അവസാനിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു.
ഖമേനിയെ ലക്ഷ്യം വയ്ക്കാനുള്ള ഇസ്രാഈല്‍ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുമ്പ് തടഞ്ഞിരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്.
‘ഇത് സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ പോകുന്നില്ല, അത് സംഘര്‍ഷം അവസാനിപ്പിക്കാന്‍ പോകുകയാണ്,’ നെതന്യാഹു പറഞ്ഞു.
ആയത്തുല്ല അലി ഖമേനിയെ വധിക്കാനുള്ള പദ്ധതികള്‍ തള്ളിക്കളഞ്ഞിട്ടില്ലെന്ന് നെതന്യാഹു തിങ്കളാഴ്ച പറഞ്ഞു.
ഇറാന്-ഇസ്രാഈല്‍ ഏറ്റുമുട്ടല്‍ വര്‍ധിപ്പിക്കുമെന്ന ആശങ്കയില്‍ പരമോന്നത നേതാവിനെ കൊല്ലാനുള്ള ഇസ്രാഈല്‍ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീറ്റോ ചെയ്തു എന്ന റിപ്പോര്‍ട്ട് നെതന്യാഹു തള്ളിക്കളഞ്ഞു.
നെതന്യാഹു ഖമേനിക്കെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടു.


