കാസര്‍ഗോഡ് ബന്തിയോട് കൊക്കച്ചാലില്‍ എട്ടുവയസുകാരന് തോട്ടിലെ വെള്ളത്തില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊക്കച്ചാലിലെ സാദാത്തിന്റെ മകന് സുല്‍ത്താനാണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. വീട്ടു പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് സമീപത്തുള്ള തോട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒന്നര കിലോമീറ്റര്‍ അകലെ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടത്തുകയായിരുന്നു. പുറത്തെടുക്കുമ്പോള്‍ വളരെ അവശനിലയില്‍ ആയിരുന്നു കുട്ടി. ഉടന്‍ തന്നെ ബന്ധോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Comments


