ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചിറക്കി. പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് ലുഫ്താന്‍സ വിമാനം തിരിച്ചുവിട്ടത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഞായറാഴ്ച ഉച്ചക്കു ശേഷം പ്രാദേശികസമയം 2.14 -നാണ് എല്‍-എച്ച് 752 പുറപ്പെട്ടത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്.
വിമാനം വൈകിട്ട് അഞ്ചരക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ തിരിച്ചിറങ്ങി. തൊട്ടുപിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചിറക്കുകയായിരുന്നുവെന്ന് യാത്രക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം ഇറക്കാന്‍ അനുമതി ലഭിച്ചില്ലെന്നാണ് മനസിലാക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് അധികൃതര്‍ വിമാനത്താവളത്തില്‍ താമസ സൗകര്യം ഒരുക്കി. തിങ്കളാള്ച രാവിലെ പത്ത് മണിയോടെ ഇതേ വിമാനത്തില്‍ ഹൈദരാബാദിലേക്ക് പുറപ്പെടുമെന്നും യാത്രക്കാര്‍ പറഞ്ഞു.
ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം തിരികെ പറന്നതെന്നാണ് റിപ്പോര്‍ട്ട്.


