പശ്ചിമ ബംഗാളിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ചു പൊലീസുകാര്‍ക്ക് പരിക്ക്. പശ്ചിമ ബംഗാളിലെ മഹേഷ്തലയില്‍ ബുധനാഴ്ചയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 40 പേരെ അറസ്റ്റു ചെയ്തു. ഒന്നിലധികം വാഹനങ്ങള്‍ അക്രമികള്‍ കത്തിച്ചു. ഭൂമിതര്‍ക്കം പിന്നീട് വര്‍ഗീയസംഘര്‍ഷമായി മാറുകയായിരുന്നു.
ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നഗരവ്യാപകമായി പൊലീസിനെയും സുരക്ഷ സന്നാഹങ്ങളെയും വിന്യസിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൂടുതല്‍ സേന എത്തുന്നതിന് മുമ്പ് രണ്ട് ഗവണ്മെന്റ് വാഹനങ്ങളും ഒരു മോട്ടോര്‍ സൈക്കിളും ജനകൂട്ടം കത്തിച്ചു. തുടര്‍ന്ന് സന്തോഷ്പൂരില്‍ സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. അവിടെ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.


