ഇടുക്കി: വണ്ടിപ്പെരിയാറില്‍ വനിത പൊലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിക്യാമറ വെച്ച പൊലീസുകാരന് അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് പിടിയിലായത്.
വനിതാ പോലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്ത് പ്രതി ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിനു ശേഷം ഒരു വനിത ഉദ്യോഗസ്ഥയെ ഇയാള്‍ ഭീഷണിപെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഭീഷണിപ്പെടുത്തലിനിരയായ ഉദ്യോഗസ്ഥ വനിത സെല്ലിലും സൈബര്‍ ക്രൈമിലും പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇടുക്കി എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടിക്കൂടിയത്. പ്രതിയുടെ ഫോണില്‍ നിന്ന് ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
Comments


