താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളാണ് കേസില്‍ ഉള്ളത്. ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു. കുട്ടികള്‍ ഗൗരവകരമായ കുറ്റകൃത്യം ചെയ്തതായി കോടതിയും നിരീക്ഷിച്ചിരുന്നു.
എന്നാല്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനു തുടര്‍പഠനത്തിനും കോടതി അവസരമൊരുക്കുകയായിരുന്നു.
ഫെബ്രുവരി 28നാണ് ട്യൂഷന് സെന്ററിലെ കലാപരിപാടിക്കിടെയുണ്ടായ നിസാര തര്‍ക്കം സംഘര്‍ഷത്തിലേക്കെത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഷഹബാസിനെ ഈ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ച് കൊലപെടുത്തുകയായിരുന്നു.
ജസ്റ്റിസ് കുര്യന്റെ ബെഞ്ചാണ് ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത്.


