കൊച്ചിയില്‍ മാമോദിസ ചടങ്ങിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഭായി നസീര്‍,തമ്മനം ഫൈസല്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് മരടില്‍ സംഭവം നടന്നത്. സുഹൃത്തിന്റെ മകന്റെ മാമോദിസ ചടങ്ങിനെത്തിയതായിരുന്നു ഗുണ്ടകള്‍. ഇതിനിടെയുണ്ടായ ചെറിയ വാക്കു തര്‍ക്കം പിന്നീട് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മരട് പൊലീസാണ് കേസെടുത്തത്.
Comments


