ബെംഗളൂരു: ചിന്ന സ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തെ തുടര്‍ന്ന് ആര്‍സിബ് മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍. വിജയാഘോഷ പരിപ്പാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ച സംഭവത്തില്‍ ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡായ നിഖില്‍ സൊസാലെയാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഡിഎന്‍എ എന്റര്‍ടെയിന്‍നെന്റ് നെറ്റ്വര്‍ക്കുമായി ചേര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആഘോഷ പരിപാടിയില്‍ മുന്‍കൈ എടുത്തത് നിഖില്‍ സൊസാലെ ആയിരുന്നു. തുടര്‍ന്ന് നാല് പേര് അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഇവന്റ് മാനേജ്മെന്റ പ്രതിനിധികളും അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക ക്രിക്കറ്റ് അസാസിയേഷന് ഭാരവാഹികള്‍ ഒളിവിലാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ശങ്കര്‍, ട്രഷര്‍ ജയറാം എന്നിവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
നേരത്തെ അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സസ്പെന്‍ഡ് ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഡി കുന്‍ഹ അധ്യക്ഷനായ ഒരു ഏകാംഗ കമ്മീഷനെ നിയമിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ആര്‍സിബി പരിപാടി നടത്താന്‍ ചുമതലപ്പെട്ട ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎന്‍എ കെഎസ്സിഎ എന്നിവരെ നേരത്തെ കേസില്‍ പ്രതിചേര്‍ത്തിരുന്നു.
ബുധനാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. 18 വര്‍ഷത്തിനുശേഷം ഐപിഎല്‍ ചാമ്പ്യന്മാരായ ആര്‍സ്ബിയുടെ വിക്ടറി പരേഡില്‍ പങ്കെടുക്കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ 11 പേരാണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടിയാണ് പലരും മരിച്ചതെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. പലരുടെയും ആന്തരികാവയങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട് എന്നും പേസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ പരിപാടിയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.


