മഞ്ഞുമ്മല്‍ ബോയ്സ് ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് സൗബിന് ഷാഹിര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. കഴിഞ്ഞ ദിവസം രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ തന്റെ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസവഞ്ചനകാണിച്ചുവെന്നുമാണ് പരാതി.
അതേസമയം, കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പോലീസ് നോട്ടീസ് അയച്ചത്.
Comments


