തൃശ്ശൂരില്‍ പരിസ്ഥിതി ദിനത്തില്‍ മരം നട്ടതിന് വിദ്യാര്തിക്ക് നേരെ എസ്എഫ്ഐ നേതാവിന്റെ ഭീഷണി. കുന്നംകുളം പഴഞ്ഞി എം ഡി കോളെജിലെ വിദ്യാര്‍ഥിയും കെഎസ്യു നേതാവുമായ റാഫി ഡേവിസിനെയാണ് കോളെജ് യൂണിയന് ചെയര്മാന് അഭിജിത് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.
ഫോണിലൂടെ അസഭ്യം പറയുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ അനുമതിയോടെയാണ് മരം നട്ടത്. സംബവത്തില്‍ പൊലീസില്‍ പരാതി നല്‍കാനാണ് കെഎസ്യു തീരുമാനം.
Comments


