സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു.ഗ്രാമിന് 20 രൂപയുടെ വര്‍ധിച്ച് 9080 രൂപയായി. പവന്റെ വില 160 രൂപ കൂടി. 72,640 രൂപയായാണ് പവന്റെ വില കൂടിയത്. കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരത്തും സ്വര്‍ണവില ഉയര്‍ന്നിരുന്നു.
നാലാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക് ആഗോള വിപണിയില്‍ സ്വര്‍ണം വീണു. ഡോളര്‍ നിരക്കില്‍ നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി. ആറ് ആഴ്ചക്കിടയിലെ തകര്‍ച്ചയില്‍ നിന്നാണ് ഡോളര്‍ ഇന്‍ഡക്സ് കഴിഞ്ഞ ദിവസം കരകയറിയത്.
Comments


