വടക്കന്‍ സിക്കിമിലെ ഛാത്തനിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ആറു സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും പരിക്കുകളോടെ നാലു പേരെ രക്ഷപ്പെടുത്തുകയും ചോയ്തിരുന്നു. ഞായറാഴ്ചയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
മുനീഷ് താക്കൂര്‍, ലഖ്വീന്ദര് സിംഗ്, അഭിഷേക് ലഖാദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Comments


