മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഇത്തവണയും പരിഹാരമാകാതെ തുടരുന്നു. 120606 വിദ്യാര്‍ഥികള്‍ ആദ്യ ഘട്ട അലോട്ട്മെന്റില്‍ മലബാര്‍ ജില്ലകളില്‍ നിന്ന് പുറത്തായി. ഒഴിവ് വരുന്ന സീറ്റുകള്‍ നികത്തിയാലും 76470 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം നിഷേധിക്കപ്പെടും. താല്‍ക്കാലിക ബാച്ചുകള്‍, ആനുപാതിക വര്‍ധനവ് തുടങ്ങിയ പൊടിക്കൈകള്‍ കൊണ്ട് മാത്രം പ്രതിസന്ധി പരിഹരിക്കാനാകില്ല. കാര്ത്തികേയന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഈ അധ്യാന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം ഇന്ന് മുതല്‍ ആരംഭിക്കും. ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് രാവിലെ 10 മണി മുതല്‍ വ്യാഴാഴ്ച വൈകിട്ട് 5 മണി വരെ പ്രവേശനം നേടാം.
Comments


