കോഴിക്കോട് മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോതമ്പ് റോഡ് പാലക്കുഴിയില്‍ ജയപ്രകാശ്- റജുല ദമ്പതികളുടെ മകള്‍ അനന്യ(17) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്.
തോട്ടുമുക്കം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അനന്യ. സംഭവത്തില്‍ മുക്കം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
Comments


