വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി. വ്യാഴാഴ്ച മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന വന്ദേഭാരത് ട്രെയിനിലാണ് കാലാവധി കഴിഞ്ഞ രണ്ട് മാസമായ ജ്യൂസ് വിതരണം ചെയ്തതായി പരാതി വന്നത്. മാര്‍ച്ച് 24ന് കാലവധി കഴിഞ്ഞ ജ്യൂസ് പായ്ക്കറ്റുകളാണ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തത്.
നേരത്തേയും വന്ദേഭാരത് ട്രെയിനില്‍ പഴകിയ ഭക്ഷണം യാത്രക്കാര്‍ക്ക് വിതരണം ചെയ്തതായുള്ള പരാതികള്‍ പുറത്ത വന്നിരുന്നു. ഇത് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായുള്ള വിവരമാണ് പുറത്തു വരുന്നത്.
അതേസമയം കൊച്ചിയില്‍ വന്ദേഭാരതിനുവേണ്ടി ഭക്ഷണമുണ്ടാക്കുന്ന കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥ പുറത്തു വന്നിരുന്നു. ഭക്ഷണത്തിനടക്കം നല്ലൊരു തുകയാണ് വന്ദേഭാരത് യാത്രക്കാര്‍ക്കായി ചെലവാക്കുന്നത്. എന്നാല്‍ യാത്രക്കാരുടെ ആരോഗ്യത്തിന് ഒരു വിലയും റെയില്‍വേ കല്‍പ്പിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.


