ട്രംപ് ഭരണകൂടത്തില്‍ നിന്ന് പടിയിറങ്ങി വ്യവസായി ഇലോണ്‍ മസ്ക്. ഡോജ് വകുപ്പില്‍ നിന്നാണ് മസ്ക് പടിയിറങ്ങുന്നത്. ഫെഡറല്‍ ഗവണ്മെന്റിന്റെ ചെലവ് ചുരുക്കുന്നതിനായി നിയോഗിച്ച ഡോജിന്റെ നേതൃത്വം തന്നെ ഏല്‍പ്പിച്ച ട്രംപിനോട് മസ്ക് നന്ദി പറഞ്ഞു. എക്സിലൂടെയാണ് യു.എസ് ഭരണകൂടത്തില്‍ നിന്ന് പടിയിറങ്ങുന്ന വിവരം മസ്ക് അറിയിച്ചത്.
പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരനായി ജനുവരിയിലാണ് മസ്ക് ചുമലയേറ്റെടുക്കുന്നത്. വര്‍ഷത്തില്‍ 130 ദിവസം ജോലി ചെയ്യാനാണ് മസ്കിന് അനുമതിയുണ്ടായിരുന്നത്. മെയിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. ഡോണള്‍ഡ് ട്രംപിന്റെ ബില്ലിനെ വിമര്‍ശിച്ചാണ് മസ്ക് പടിയിറങ്ങുന്നത്.
ഡോണാള്‍ഡ് ട്രംപിന്റെ ബജറ്റ് ബില്ലില്‍ മസ്കിന് കടുത്ത പ്രതിഷേധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ഡോജില്‍ നിന്നും മസ്ക് പടിയിറങ്ങുകയാണെന്ന് അറിയിച്ചിരിക്കുന്നത്.
ഫെഡറല്‍ കമ്മി വര്‍ധിപ്പിക്കുകയും ഡോജിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്നാണ് മസ്കിന്റെ അഭിപ്രായം. എന്നാല്‍, ബില്ലിനെ മനോഹരമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.


