ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും യോഗ്യരായ എസ്.സി, എസ്.ടി, ഒ.ബി.സി ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കുന്ന കേന്ദ്ര സര്‍വ്വകലാശാലകളുടെയും ഐഐടികളുടെയും സംവരണ വിരുദ്ധ നീക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.
ചൊവ്വാഴ്ച എക്സില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട്, അപേക്ഷകരെ അയോഗ്യരാക്കുന്നതിന് ‘അനുയോജ്യമല്ല (നോട്ട് ഫൗണ്ട് സ്യുടബിള്‍)’ എന്ന വിഭാഗം ഉപയോഗിക്കുന്നതിനെ രാഹുല്‍ ചോദ്യം ചെയ്തു. ‘നോട്ട് ഫൗണ്ട് സ്യൂട്ടബിള്‍ ആണ് ഇപ്പോള്‍ പുതിയ മനുവാദം. യോഗ്യതയുള്ള എസ്.സി/എസ്.ടി/ഒ.ബി.സി സ്ഥാനാര്‍ത്ഥികളെ വിദ്യാഭ്യാസത്തില്‍ നിന്നും, നേതൃത്വത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മനഃപൂര്‍വ്വം ‘അയോഗ്യരാക്കുന്നു’.
Comments


