സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. അവശേഷിക്കുന്ന ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
കേരള തീരത്ത് ഇന്ന് രാത്രി എട്ടര വരെ കടലാക്രമണത്തിനും സാധ്യതയുണ്ട്. 3.1 മീറ്റര്‍ മുതല്‍ 4.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും സാധ്യത.
മഴക്കെടുതിയില്‍ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇതുവരെ ഏഴ് പേര്‍ക്കാണ് ജീവന് നഷ്ടമായത്. വിവിധ ജില്ലകളിലായി 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
Comments


