കോഴിക്കോട് അരീക്കാടില്‍ ചുഴലിക്കാറ്റിന് പിന്നാലെ റെയില്‍വേ ട്രാക്കിലേക്ക് മരങ്ങള്‍ കടപുഴകി വീണു. റെയില്‍വേ ട്രാക്കിനടുത്തുള്ള വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയും, വീടിന്റെ മേല്‍ക്കൂര പാകിയ ഷീറ്റ് റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീഴുകയും ചെയ്തു. ട്രെയിനുകള്‍ താത്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
എറണാകുളം ആലുവ അമ്പാട്ടുകാവില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സും റെയില്‍വേയും സ്ഥലത്തെത്തി മരം നീക്കാനുള്ള ശ്രമം തുടരുകയാണ്.
Comments


