ലണ്ടന്‍: സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്. ദക്ഷിണേന്ത്യയിലെ മുസ്ലിം സമുദായത്തെ പശ്ചാത്തലമാക്കി എഴുതിയതാണിത്. കന്നഡയില്‍ എഴുതിയ കഥ ദീപ ബസ്തിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തത്. ഇവര്‍ മാധ്യമപ്രവര്‍ത്തകയാണ്. സമ്മാനതുകയായി അരലക്ഷം പൗണ്ട് ഏകദേശം 53 ലക്ഷം രൂപയാണ് ലഭിച്ചത്.
1990-2023 കാലത്തിനുള്ളില്‍ ബാനു എഴുതി തീര്‍ത്ത കഥകളാണ് ‘ഹാര്‍ട്ട് ലാംപ്’ എന്ന സമാഹാരത്തിലുള്ളത്. ആത്മകഥാംശമുള്ള കഥകള്‍ സ്ത്രീയനുഭവങ്ങളും നേര്‍സാക്ഷ്യമാണ് കഥയില്‍ കാണാനാവുക.
മറ്റു ഭാഷകളില്‍നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത ബ്രിട്ടനിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്. വൈവിധ്യമാര്‍ന്ന ഒരു ലോകം നമ്മുക്ക് ഉണ്ടെന്നും നിരവധി ശബ്ദങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ബാനു മുഷ്താഖ് പറഞ്ഞു.


