ഇന്ത്യ-പാകിസ്ഥാന് വെടിനിര്‍ത്തലിലെ യുഎസ് മധ്യസ്ഥതക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ്. മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കുള്ള വാതിലുകള്‍ തുറന്നിട്ടുണ്ടോ? മൂന്നാം സ്ഥലത്ത് ചര്‍ച്ച നടത്താമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പരാമര്‍ശം എന്താണ് ഉദ്ദേശിക്കുന്നത്? പ്രശ്നപരിഹാരത്തിന് നയതന്ത്ര മാര്‍ഗങ്ങള്‍ തേടുന്നുണ്ടോ? ഷിംല കരാര്‍ ഉപേക്ഷിച്ചോ? തുടങ്ങിയ ചോദ്യങ്ങളാണ് എക്സിലൂടെ ജയറാം രമേശ് ചോദിച്ചത്.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചര്‍ച്ച നടത്തണമെന്നും ചോദ്യങ്ങള്‍ക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നല്‍കണമെന്നും ജയറാം രമേശ് പറഞ്ഞു. 1971-ല്‍ ഇന്ദിരാഗാന്ധി കാണിച്ച അസാധാരണ ധീരതയും ദൃഢനിശ്ചയവും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു.
അതേസമയം, ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ അതിര്‍ത്തികള്‍ ശാന്തമാകുന്നു. ഇന്നലെ രാത്രിയോടെ അതിര്‍ത്തികളില്‍ വെടിവെപ്പോ ഡ്രോണ്‍ ആക്രമണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഞ്ചാബിലെ അമൃത്സറില് നല്‍കിയിരുന്ന നിയന്ത്രണങ്ങളും റെഡ് അലര്‍ട്ടും പിന്‍വലിച്ചു.


