ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി ചേര്‍ത്തല കോടതി രേഖപ്പെടുത്തി. ഇതിന് എക്സൈസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് കേസില്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.
താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താന്‍ എന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കിയിരുന്നു. അതിന് എക്സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചാറ്റില്‍, ‘ഖുശ് വേണോ’ എന്ന തസ്ലിമയുടെ ചോദ്യത്തിന് ‘വെയ്റ്റ്’ എന്നാണ് ശ്രീനാഥ് ഭാസിയുടെ മറുപടി. ഖുശ് എന്നതു ലഹരി ഇടപാടുകാര്‍ക്കിടയില്‍ ഹൈബ്രിഡ് കഞ്ചാവിന്റെ കോഡ് വാക്കാണ്.
Comments


