വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫെഡറല്‍ ഏജന്റായി ആള്‍മാറാട്ടം നടത്തി വയോധികയുടെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കിഷന്‍കുമാര്‍ സിംഗ് എന്ന 21കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഗുരുതര വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2024 മുതല്‍ സ്റ്റുഡന്റ് വിസയില്‍ സിന്‍സിറ്റി പ്രേദേശത്ത് ഇയാള്‍ താമസിച്ചിരുന്നു.
വയോധികയുടെ ബാങ്ക് അകൗണ്ടുകള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചതായി കണ്ടെത്തി. നിലവില്‍ ഇയാള്‍ ജയിലിലാണ്. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം, പ്രായമായ ആളെ ചൂഷണം ചെയ്തു തുടങ്ങിയവ ഉള്‍പ്പെടെ ഗുരുതര കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Comments


