സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പോലീസ് വിന്യായം ഏര്‍പ്പെടുത്തി. വൈദ്യുത ഉല്‍പ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുളളവക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ വൈദ്യുത ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കടക്കം അധിക സുരക്ഷ ഉണ്ടായിരിക്കും. പാകിസ്താന് സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുളള തയ്യാറെടുപ്പുകള്‍ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.
പടിഞ്ഞാറന്‍ അതിര്‍ത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങള്‍ ഉടന്‍ തയ്യാറെടുപ്പ് നടത്തണമെന്ന് കേന്ദ്ര നിര്‍ദേശം. എയര്‍ റെയ്ഡ് സൈറന്‍ സ്ഥാപിക്കുക, അടിയന്തര ഒഴുപ്പിക്കല്‍ തുടങ്ങിയവയില്‍ ജനങ്ങള്‍ക്ക് പരശീലനം നല്കാന് ആണ് നിര്‍ദേശം. ഇതനുസരിച്ച് 259 ഇടങ്ങളില്‍ നാളെ മോക് ട്രില്‍ നടത്തും.
Comments


