തിരുവനന്തപുരം കാട്ടാക്കട തൂങ്ങാപാറയില്‍ യുവാവിന് കുത്തേറ്റു. കണ്ടല സ്വദേശി അജീറിനാണ് കുത്തേറ്റത്. കാട്ടുവിള സ്വദേശി കണ്ണന് വാക്കുതര്‍ക്കത്തിനിടെ ബിയര്‍ കുപ്പിക്കൊണ്ട് മര്‍ദിക്കുകയായിരുന്നു.
വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തിനു പിന്നാലെ അജീറിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആക്രമണത്തില്‍ അജീറിന്റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. അതേസമയം പ്രതി സംഭവസ്ഥലത്തുനിന്നും പൊലീസ് എത്തുന്നതിന് മുന്‍പ് രക്ഷപ്പെട്ടു.
Comments


