മുംബൈ: ആര്‍ത്തവ സമയത്തു ഭക്ഷണം പാകം ചെയ്തതിന്റെ പേരില്‍ ഭര്‍തൃമാതാവും ഭര്‍തൃ സഹോദരിയും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി. ഉത്തരമഹാരാഷ്ട്ര ജല്‍ഗാവിലെ കിനോട് ഗ്രാമവാസിയായ ഗായത്രി കോലിയാണ് കൊല്ലപ്പെട്ടത്. ആര്‍ത്തവസമയത്ത് ഭക്ഷണം പാകം ചെയ്യാനായി അടുക്കളയില്‍ കയറിയ യുവതിയോട് ഇരുവരും മോശമായി പെരുമാറിയെന്നും പിന്നീട് അത് തര്‍ക്കത്തിലേക്കും ക്രൂരമായ കൊലപാതത്തിലേക്കും എത്തുകയായിരുന്നെന്ന് യുവതിയുടെ വീട്ടുക്കാര് ആരോപിച്ചു.
ആതാമഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സാരിത്തുമ്പില്‍ കെട്ടിത്തൂക്കിയെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ യുവതി നേരത്തെ പീഠനങ്ങള്‍ അനുഭവിച്ചിരുന്നു. മൃതദേഹം സംസ്ക്കരിക്കില്ലെന്ന് വ്യക്തമാക്കിയ യുവതിയുടെ കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷന് മുന്പില് കുത്തിയിരുപ്പ് സമരം ആരംഭിച്ചതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവിലണ്.


