മാലേഗാവ് ബോംബ് സ്ഫോടനക്കേസ് പ്രതി പ്രഗ്യ സിങ് ഠാക്കൂറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി സുപ്രീംകോടതി. ആക്രമണത്തിൽ ഇരയായ യുവാവിന്റെ പിതാവ് നിസാർ അഹമദ് ഹാജിയാണ് കേസിൽ പ്രതിയായ പ്രഗ്യ സിങിന് ബോംബെ ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത്.
പ്രഥമ ദൃഷ്ട്യാ കേസില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു 2017 ൽ ഹൈക്കോടതി പ്രഗ്യ സിങിന് ജാമ്യം നൽകിയത്. 2008 സെപ്റ്റംബർ 29 ന് വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഏഴ് പേരായിരുന്നു കൊല്ലപ്പെട്ടത്.
Comments


