ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന് ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. കേസില്‍ മറ്റ് നടപടി ക്രമങ്ങള്‍ക്കായി വരും ദിവസങ്ങളില്‍ വീണ്ടും വിളിച്ചു വരുത്തും. കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഹൈബ്രിഡ് വേണോ എന്ന ചോദ്യത്തിന് വെയിറ്റ്’ എന്ന് മാത്രമായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
എന്നാല്‍, താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. നിലവില്‍ ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താന്‍ എന്നും ശ്രീനാഥ് ഭാസി മൊഴി നല്കി. ഇതിനായി എക്സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലായിരുന്നു ശ്രീനാഥ് ഭാസിയുടെ തുറന്ന് പറച്ചില്.


