പ്രൊഡ്യൂസേഴ്സ് അസോസിയേഷന് യോഗത്തില്‍ അപമാനിക്കപ്പെട്ടുവെന്ന് സാന്ദ്ര തോമസ് നല്കിയ അധിക്ഷേപ പരാതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2024 ജൂണിലാണ് സംഭവം. കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന് ഭാരവാഹികളായ പ്രസിഡന്റ് ആന്റോ ജോസഫ് ഒന്നാം പ്രതിയും സെക്രട്ടറി ബി. രാകേഷ് രണ്ടാം പ്രതിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനില്‍ തോമസ്, ഔസേപ്പച്ചന് വാളക്കുഴി എന്നിവരെ മൂന്നും നാലും പ്രതികളായും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ll മുമ്പാകെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
കേസ് അട്ടിമറിക്കാനും തന്നെ സ്വാധീനിക്കാനും മലയാള സിനിമയില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താനും സംഘടിതമായ ശ്രമമുണ്ടായിട്ടുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചത് വലിയ വിജയമായി കാണുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു.


